അനുബന്ധ വാര്‍ത്തകള്‍
- ഗില്ലിനെ താഴേക്ക് ഇറക്കി പരീക്ഷണത്തിനു ഇന്ത്യ; രോഹിത്തിനൊപ്പം ഓപ്പണറാകുക യഷ്വസി ജയ്സ്വാള്‍
- ഇന്ത്യൻ ക്രിക്കറ്റിനെ കാത്ത് കടുത്ത തീരുമാനങ്ങൾ, വൈകാതെ വിരമിക്കുക 3 സൂപ്പർ താരങ്ങൾ
- രോഹിത്തിനെ മാത്രം തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് അന്യായം, രോഹിത് മികച്ച നായകൻ: ഹർഭജൻ സിംഗ്
- Bangladesh Women vs Indian Women, 2nd T20 Match: ഇത് മിന്നു മണിയല്ല, കേരളത്തിന്റെ മുത്തുമണി..! ബംഗ്ലാദേശിനെ കശക്കിയെറിഞ്ഞ് ഇന്ത്യയുടെ പെണ് പുലികള്‍
- സംശയമൊന്നുമില്ല, ഇംഗ്ലണ്ടിന് ആഷസ് നിലനിർത്താനാകും: ബെൻ സ്റ്റോക്സ്
India vs West Indies Test Match Live Telecast: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര തത്സമയം കാണാന്‍ എന്ത് വേണം? അറിയേണ്ടതെല്ലാം
രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക യുവതാരം യഷ്വസി ജയ്സ്വാള്‍ ആയിരിക്കും
India vs West Indies Test Match Predicted 11: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ഇന്നു തുടക്കം. രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. ജൂലൈ 12 ബുധനാഴ്ച മുതല്‍ ജൂലൈ 16 ഞായറാഴ്ച വരെയാണ് ഒന്നാം ടെസ്റ്റ്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. ദൂരദര്ശന് സ്പോര്‍ട്സ് (ഡിഡി സ്പോര്‍ട്സ്) ചാനലിലാണ് ടെസ്റ്റ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാം.
രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക യുവതാരം യഷ്വസി ജയ്സ്വാള്‍ ആയിരിക്കും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. ജയ്സ്വാളിന്റെ അരങ്ങേറ്റ മത്സരമായിരിക്കും ഇത്. വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത് തുടരും. കെ.എസ്.ഭരത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന് എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്കട്ട് എന്നിവരായിരിക്കും പേസര്‍മാര്‍.
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യഷ്വസി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത്, ഇഷാന് കിഷന്, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി