Bangladesh Women vs Indian Women, 2nd T20 Match: ഇത് മിന്നു മണിയല്ല, കേരളത്തിന്റെ മുത്തുമണി..! ബംഗ്ലാദേശിനെ കശക്കിയെറിഞ്ഞ് ഇന്ത്യയുടെ പെണ്‍ പുലികള്‍

രേണുക വേണു| Last Modified ചൊവ്വ, 11 ജൂലൈ 2023 (17:07 IST)

Bangladesh Women vs Indian Women, 2nd T20 Match: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് ജയം. എട്ട് റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 20 ഓവറില്‍ 87 റണ്‍സിന് ഓള്‍ഔട്ടായി.

അനായാസം വിജയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഷഫാലി വര്‍മയും ദീപ്തി ശര്‍മയും മലയാളി താരം മിന്നു മണിയും ചേര്‍ന്ന് കശക്കിയെറിയുകയായിരുന്നു. ദീപ്തിയും ഷഫാലിയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മിന്നു മണി നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ അടക്കം വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ബാറ്റിങ്ങിനും മിന്നു മണിക്ക് അവസരം ലഭിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ബൗണ്ടറി നേടി. മൂന്ന് പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സുമായി മിന്നു മണി പുറത്താകാതെ നില്‍ക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :