അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് സെഞ്ചുറിയെന്ന് പറയുന്നവര്‍ മറക്കരുത്, വിദേശത്താണ് തനിക്ക് കൂടുതല്‍ സെഞ്ചുറികളെന്ന് കോലി
- ഇരുപത്തിയൊൻപതാം സെഞ്ചുറി, കോലി വിദേശത്ത് സെഞ്ചുറി നേടുന്നത് 5 വർഷങ്ങൾക്ക് ശേഷം
- അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരത്തിൽ സെഞ്ചുറി, ഒപ്പം ഒരുപിടി നേട്ടങ്ങളുമായി കിംഗ് കോലി
- England vs Australia, Ashes 4th Test: ഇംഗ്ലണ്ടിന് മുന്നില്‍ ഓസീസ് പതറുന്നു, ഇന്നിങ്സ് തോല്‍വിയിലേക്ക് !
- India vs West Indies, 2nd Test Live Updates: 500-ാം രാജ്യാന്തര മത്സരത്തില്‍ കോലിക്ക് സെഞ്ചുറി; പൊരുതി നോക്കാന്‍ വെസ്റ്റ് ഇന്‍ഡീസ്
India vs West Indies 2nd Test Score Card: പൊരുതി വെസ്റ്റ് ഇന്‍ഡീസ്, ഇന്ന് നിര്‍ണായകം
ഇന്ത്യയുടെ സ്കോറില്‍ നിന്ന് 209 റണ്‍സ് അകലെയാണ് ഇപ്പോഴും വെസ്റ്റ് ഇന്‍ഡീസ്
India vs West Indies 2nd Test Score Card: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 438 പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്കോറില്‍ നിന്ന് 209 റണ്‍സ് അകലെയാണ് ഇപ്പോഴും വെസ്റ്റ് ഇന്‍ഡീസ്.
37 റണ്‍സുമായി അലിക് അതനാസെയും 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍. നായകന് ക്രയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ (235 പന്തില്‍ 75 റണ്‍സ്) അര്‍ധ സെഞ്ചുറിയും ടഗ് നരെയ്ന് ചന്ദര്‍പോള്‍ (95 പന്തില്‍ 33), മാക്കെന്‍സി (57 പന്തില്‍ 32) എന്നിവരുടെ ഭേദപ്പെട്ട പ്രകടനങ്ങളുമാണ് വിന്‍ഡീസിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ വിരാട് കോലിയുടെ സെഞ്ചുറിയും (206 പന്തില്‍ 121), രോഹിത് ശര്‍മ (143 പന്തില്‍ 80), രവീന്ദ്ര ജഡേജ (152 പന്തില്‍ 61), യഷസ്വി ജയ്സ്വാള്‍ (74 പന്തില്‍ 57), രവിചന്ദ്രന്‍ അശ്വിന് (78 പന്തില്‍ 56) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.