ഐപിഎല്ലിൽ ആദ്യമായി കണ്ടപ്പോഴെ അവൻ വളരെ സ്പെഷ്യലാണെന്ന് മനസിലായിരുന്നു, ഇന്ത്യൻ താരത്തെ പറ്റി ഡിവില്ലിയേഴ്സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജൂലൈ 2023 (16:24 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ഇന്ത്യന്‍ യുവതാരത്തെ പ്രശംസകൊണ്ട് മൂടി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം ഐപിഎല്ലില്‍ കണ്ടപ്പോള്‍ തന്നെ അവന്‍ സ്‌പെഷ്യലാണെന്ന് തിരിച്ചറിഞ്ഞിരുന്നതായി ഡിവില്ലിയേഴ്‌സ് പറയുന്നു.

ആദ്യ ടെസ്റ്റില്‍ തന്നെ ഒരു യുവതാരം വലിയ സെഞ്ചുറി നേടുക എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. അതാണ് യശ്വസി നേടിയത്. ഐപിഎല്ലിലാണ് അവന്റെ പ്രകടനം ഞാനാദ്യമായി കാണുന്നത്. അപ്പോള്‍ തന്നെ എന്തോ സ്‌പെഷ്യലായ ഒന്ന് അവനില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റ് ബാറ്റര്‍മാരേക്കാള്‍ ഓരോ പന്തും കളിക്കാനുള്ള സമയം അവന് കിട്ടുന്നുണ്ട്. അവന് മുന്നില്‍ ഇനിയും ഒരുപാട് സമയമുണ്ട്. നല്ല ഉയരമുള്ള ഇടം കയ്യനായതിനാല്‍ തന്നെ സ്പിന്നിനെതിരെയും പേസിനെതിരെയും ഒരുപോലെ കളിക്കാന്‍ അവനാകും. പ്രതിഭയുള്ള താരമായതിനാല്‍ അവന്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി മാറും. അവന്‍ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ട്. ഡിവില്ലിയേഴ്‌സ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :