മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്; സഞ്ജു പിന്നിലേക്ക് ഇറങ്ങും

രേണുക വേണു| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (13:34 IST)

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി 20 പരമ്പരയില്‍ ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുക സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ ഇറക്കുന്നത് പരിഗണിക്കുക. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ ഇതുവരെ 1052 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചാലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. സൂര്യകുമാറിനെ പോലൊരു ബാറ്റ്‌സ്മാന്‍ ഉള്ളതിനാല്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കുക അസാധ്യമാണ്. സഞ്ജുവിനേക്കാള്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാനുള്ള കഴിവും സൂര്യകുമാര്‍ യാദവിന് ഗുണം ചെയ്യും. ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാല്‍ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കും. നാലാമതോ അഞ്ചാമതോ ആയിരിക്കും സഞ്ജു ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യാന്‍ എത്തുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :