കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടന; പ്രധാനമന്ത്രി ചര്‍ച്ച തുടങ്ങി, വി.മുരളീധരനെ മാറ്റിയേക്കും

രേണുക വേണു| Last Modified ശനി, 12 ജൂണ്‍ 2021 (08:34 IST)

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ ചര്‍ച്ച തുടങ്ങി. മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുന്നു. സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി പുനഃസംഘടന നടത്താനാണ് തീരുമാനം. നിലവിലെ മന്ത്രിമാരില്‍ ചിലരെ ഒഴിവാക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരനെ മാറ്റാന്‍ സാധ്യതയുണ്ട്. പകരം കേരളത്തില്‍ നിന്ന് മറ്റൊരു നേതാവിനെ കേന്ദ്രമന്ത്രിയാക്കാനാണ് സാധ്യത. വി.മുരളീധരനെ മാറ്റുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുരളീധരന് പകരം രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി, മെട്രോമാന്‍ ഇ.ശ്രീധരന്‍ എന്നിവരെ ബിജെപി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ സുരേഷ് ഗോപി മാറിനിന്നേക്കാം. ഇ.ശ്രീധരനെ മന്ത്രിസഭയിലേക്ക് എത്തിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ചരടുവലികള്‍ നടത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :