രേണുക വേണു|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (09:44 IST)
India vs Pakistan: ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നു. സെപ്റ്റംബര്‍ 28 ഞായറാഴ്ച നടക്കുന്ന ഫൈനലിലാണ് ഇരുവരും പോരടിക്കുക. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയാണ് ജയിച്ചത്. ഫൈനലിലും ജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ പലിശ സഹിതം പകരംവീട്ടുകയായിരിക്കും പാക്കിസ്ഥാന്‍ ലക്ഷ്യമിടുക.
സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിനു തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനു ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.