1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Nepal Predicted 11

India vs Nepal Predicted 11: സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയേക്കും, ബുംറയ്ക്ക് പകരം ഷമി; നേപ്പാളിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

India vs Nepal Predicted 11
India vs Nepal Predicted 11: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് നേപ്പാളിനെതിരെ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 
 
പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയായിരിക്കും ഇന്ത്യ നേപ്പാളിനെതിരെ ഇറങ്ങുക. സൂര്യകുമാര്‍ യാദവിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയേക്കും. ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ടീമില്‍ ഇടം പിടിക്കും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോകകപ്പ് ടീം പ്രഖ്യാപനം ഇന്നോ നാളെയോ ! സഞ്ജുവിന് അവസരമില്ല, ഇഷാന്‍ മതിയെന്ന് രോഹിത്തും രാഹുലും