1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Why Jasprit Bumrah return to India

Jasprit Bumrah: നേപ്പാളിനെതിരെ ബുംറ കളിക്കില്ല; വീട്ടിലേക്ക് മടങ്ങിയത് ഇക്കാരണത്താല്‍

Why Jasprit Bumrah return to India
Jasprit Bumrah: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യ ഇന്നിറങ്ങുക പേസര്‍ ജസ്പ്രീത് ബുംറയില്ലാതെ. ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതലാണ് നേപ്പാളിനെതിരായ മത്സരം നടക്കുക. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണ് ഇത്. ഇന്നത്തെ മത്സരം വിജയിച്ചാലോ മഴ മൂലം ഉപേക്ഷിച്ചാലോ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും. 
 
അതേസമയം ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമിയാണ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുക. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ആയിരിക്കാനാണ് ബുംറ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ബുംറ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടിയാണ് ബുംറയും ഭാര്യ സഞ്ജന ഗണേശനും കാത്തിരിക്കുന്നത്. 
 
അടുത്ത ലേഖനം
India vs Nepal, Asia Cup 2023: നേപ്പാളിനെതിരായ മത്സരവും മഴ മൂലം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താകുമോ?