1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asia Cup 2023 India vs Nepal

Asia Cup 2023, India vs Nepal: ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-നേപ്പാള്‍ മത്സരം, ജയിക്കുന്നവര്‍ സൂപ്പര്‍ ഫോറില്‍

Asia Cup 2023 India vs Nepal
Asia Cup 2023, India vs Nepal: ഏഷ്യാ കപ്പില്‍ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് നേപ്പാളിനെതിരെ ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും. മത്സരം മഴ മൂലം ഉപേക്ഷിച്ചാലും ഇന്ത്യ തന്നെ സൂപ്പര്‍ ഫോര്‍ കളിക്കും. 
 
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതലാണ് ഇന്ത്യ-നേപ്പാള്‍ മത്സരം. ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ വില്ലനായ മഴ ഇന്നും കളി മുടക്കാന്‍ സാധ്യതയുണ്ട്. കാന്‍ഡിയില്‍ മോശം കാലാവസ്ഥ തുടരുകയാണ്. 
 
അടുത്ത ലേഖനം
Indian Squad for ODI World Cup: സഞ്ജുവിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട, ലോകകപ്പ് ടീമിനെ തീരുമാനിച്ചു; രാഹുല്‍ ഉറപ്പിച്ചു