1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Ireland Second T 20 Sanju Samson

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും സഞ്ജു കളിക്കില്ല !

India vs Ireland Second T 20 Sanju Samson
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. ഒന്നാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ദീപക് ഹൂഡ തന്നെയായിരിക്കും മൂന്നാം നമ്പറില്‍. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ഇടം പിടിക്കും. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപതി എന്നിവര്‍ക്ക് ഒന്നാം ട്വന്റി 20 മത്സരത്തിലും പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രോഹിത്തിന് കൊവിഡ്, കെ എൽ രാഹുലിന് പരിക്ക്: കോലി വീണ്ടും ടെസ്റ്റ് ടീം നായകനാകുന്നു?