ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പര: സഞ്ജുവിനേക്കാള്‍ സാധ്യത രാഹുല്‍ ത്രിപതിക്ക്

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (09:28 IST)

ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍, ഒന്നാം ട്വന്റി 20 മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ സംശയം.

രാഹുല്‍ ത്രിപതിക്കാണ് സഞ്ജുവിനേക്കാള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സൂര്യകുമാര്‍ യാദവിനൊപ്പം രാഹുല്‍ ത്രിപതിയായിരിക്കും മധ്യനിരയില്‍ ഇടംപിടിക്കുക. അങ്ങനെ വന്നാല്‍ സഞ്ജു പുറത്തിരിക്കേണ്ടിവരും.

സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപതി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :