ബട്ട്‌ലറുടെ ടിപ്സിന് നന്ദി, രഞ്ജിയിലെ മികച്ച പ്രകടനത്തെപറ്റി ജെയ്സ്വാൾ

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (19:38 IST)
ഐപിഎല്ലിന് പിന്നാലെ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമാണ് യശസ്വി ജയ്സ്വാൾ നടത്തുന്നത്. മുംബൈയ്ക്കായി കളിക്കുന്ന ഓപ്പണർ ഇതിനകം മൂന്ന് സെഞ്ചുറികളും ഒരു സെഞ്ചുറിയുമടക്കം 497 റൺസ് നേടികഴിഞ്ഞു. മധ്യപ്രദേശിനെതിരെ നടക്കുന്ന രഞ്ജി ഫൈനലിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ മുംബൈയ്ക്കായി 78 റൺസും താരം നേടിയിരുന്നു.

ഇപ്പോഴിതാ തൻ്റെ മികച്ച പ്രകടനത്തിന് രാജസ്ഥാൻ റോയൽസിലെ സഹതാരമായ ജോസ് ബട്ട്‌ലറിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ജയ്സ്വാൾ. പന്ത് നന്നായി ശ്രദ്ധിക്കുക. സാഹചര്യം മനസിലാക്കി മികച്ച ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുക എന്നതാണ് ബട്ട്‌ലർ പറഞ്ഞത്.ഇത് ഞാൻ കൃത്യമായി പിന്തുടരുന്നു. എൻ്റെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് സഹായിച്ചിട്ടുണ്ട്. ജയ്സ്വാൾ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :