ഭുവനേശ്വറിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല: തുറന്ന് പറഞ്ഞ് മുൻ താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (21:35 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീമിലെ വെറ്ററൻ താരമായ ഭുവനേശ് കുമാർ. ടി20 ക്രിക്കറ്റിൽ ഏതൊരു ബൗളറും ആഗ്രഹിക്കുന്ന 6.07 എന്ന ഇക്കോണമി റേറ്റിൽ ദക്ഷിണാഫ്രിക്കയെ വലിഞ്ഞുമുറുക്കിയ താരം 6 വിക്കറ്റുകളാണ് പരമ്പരയിൽ സ്വന്തമാക്കിയത്.

പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയെങ്കിലും ഇന്ത്യയുടെ ലോകകപ്പിനുള്ള ടീമിൽ ഇതുവരെ സ്ഥാനമുറപ്പിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ മുൻ പേസറായ കരുതുന്നത്. ഭുവനേശ്വറിന് കടുത്ത വെള്ളുവിളിയായി ദീപക് ചാഹറിനെ പോലെയുള്ള ഓപ്ഷനുകൾ ഉണ്ടെന്നാണ് നെഹ്റ പറയുന്നത്.

ഭുവനേശ്വർ തീർച്ചയായും പരമ്പരയിൽ പന്ത് സ്വിങ്ങ് ചെയ്തു. എന്നാൽ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് കടുത്തമത്സരമുണ്ടാകും. ഹാർദ്ദിക്കിനെ ഉൾപ്പെടുത്തുമ്പോൾ നാല് ബൗളർമാർ മാത്രമെ ലോകകപ്പിന് പോകു. കൂടാതെ ദീപക് ചാഹറിനെ പോലെ ഓപ്ഷനുകൾ പുറത്തുണ്ട്. നെഹ്റ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :