അനുബന്ധ വാര്‍ത്തകള്‍
- India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്'
- Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന് (വീഡിയോ)
- Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ
- Yashasvi Jaiswal: റൈറ്റ് ആം ബൗളറുടെ റൗണ്ട് ദി വിക്കറ്റ് പന്തുകൾ ജയ്സ്വാളിന് പ്രശ്നം സൃഷ്ടിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് ഗവാസ്കർ
- India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്
India vs England, 5th Test: ഇന്ന് രണ്ടിലൊന്ന് അറിയാം; ഓവലില്‍ തീ പാറും, ആര് ജയിക്കും?
സാക് ക്രോലിയെ മുഹമ്മദ് സിറാജ് ബൗള്‍ഡ് ആക്കി
India vs England
India vs England, 5th Test: ഓവല്‍ ടെസ്റ്റില്‍ ഇന്ന് നിര്‍ണായകം. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 324 റണ്‍സ് വേണം, ഇന്ത്യക്ക് ജയിക്കാന്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തണം !
374 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു മൂന്നാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സാക് ക്രോലിയെ മുഹമ്മദ് സിറാജ് ബൗള്‍ഡ് ആക്കി.
ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 396 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ സെഞ്ചുറി നേടി. 164 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്സും സഹിതം 118 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്തായത്. നൈറ്റ് വാച്ച് മാനായി ക്രീസിലെത്തിയ ആകാശ് ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53), വാഷിങ്ടണ്‍ സുന്ദര്‍ (46 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ധ്രുവ് ജുറെല്‍ (46 പന്തില്‍ 34) പൊരുതി നോക്കി.
ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സില്‍ ജോഷ് ടംഗ് 30 ഓവറില്‍ 125 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിന്സണ് മൂന്നും ജാമി ഓവര്ടണ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനു 23 റണ്‍സ് ലീഡുണ്ടായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 224 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 247 റണ്‍സെടുത്തു.