Oval|
രേണുക വേണു|
Last Modified ശനി, 2 ഓഗസ്റ്റ് 2025 (19:55 IST)
Karun Nair: ഇംഗ്ലണ്ട് പര്യടനം കരുണ്‍ നായരുടെ കരിയറിനു വലിയൊരു ഫുള്‍സ്റ്റോപ്പ് ആകുമോ? നാല് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിട്ടും ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മാത്രമാണ് കരുണ്‍ അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നത്.
എട്ട് ഇന്നിങ്‌സുകളില്‍ 205 റണ്‍സ് മാത്രമാണ് കരുണ്‍ നേടിയത്. ശരാശരി 25.62, ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 57 റണ്‍സ് !
ലീഡ്‌സ് ടെസ്റ്റില്‍ 0, 20 എന്നിവയാണ് കരുണിന്റെ വ്യക്തിഗത സ്‌കോര്‍. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് (31, 26), ലോര്‍ഡ്‌സ് (40, 14), ഓവല്‍ (57, 17) എന്നിങ്ങനെയാണ് കരുണ്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യക്കായി ഇനിയൊരു അവസരം കൂടി കരുണ്‍ നായര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. 33 കാരമായ കരുണിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇംഗ്ലണ്ട് പര്യടനം.