India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Akash Deep : ഓവല്‍ ടെസ്റ്റില്‍ നാലാമനായി ക്രീസിലെത്തിയ ആകാശ് ദീപ് 94 പന്തില്‍ 12 ഫോര്‍ സഹിതം 66 റണ്‍സെടുത്താണ് പുറത്തായത്

India vs England Akash Deep Batting, Akash Deep, India vs England, ആകാശ് ദീപ്, ഇന്ത്യ ഇംഗ്ലണ്ട്, ആകാശ് ദീപ് അര്‍ധ സെഞ്ചുറി
Oval| രേണുക വേണു| Last Modified ശനി, 2 ഓഗസ്റ്റ് 2025 (18:15 IST)
Akash Deep

India vs England, 5th Test: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം നൈറ്റ് വാച്ച്മാനായി ആകാശ് ദീപിനെ ഇറക്കാനുള്ള ഇന്ത്യയുടെ തന്ത്രത്തിനു നൂറില്‍ നൂറ് മാര്‍ക്ക്. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ വെച്ച് അമിത് മിശ്ര നേടിയ 84 റണ്‍സിനു ശേഷം ഇന്ത്യയുടെ ഒരു നൈറ്റ് വാച്ച്മാന്‍ വീണ്ടുമൊരു അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നു !

ഓവല്‍ ടെസ്റ്റില്‍ നാലാമനായി ക്രീസിലെത്തിയ ആകാശ് ദീപ് 94 പന്തില്‍ 12 ഫോര്‍ സഹിതം 66 റണ്‍സെടുത്താണ് പുറത്തായത്. 17.2 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ആകാശ് ദീപ് ക്രീസിലെത്തുന്നത്.

ആകാശ് ദീപ് പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 42.1 ഓവറില്‍ 177 ആയിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാരുടെ ക്ഷമ നശിപ്പിക്കുന്ന ഉഗ്രന്‍ പോരാട്ടമാണ് ആകാശ് ദീപ് നടത്തിയത്. ഇന്ത്യയുടെ നൈറ്റ് വാച്ച് മാന്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചു. യശസ്വി ജയ്‌സ്വാളിനൊപ്പം ചേര്‍ന്ന് 107 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ട് !
ആകാശ് ദീപ് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂം മുഴുവന്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഒടുവില്‍ ജാമി ഓവര്‍ടണിന്റെ പന്തില്‍ ക്യാച്ച് നല്‍കി പുറത്താകുമ്പോഴും ആകാശ് ദീപിനു സ്റ്റാന്‍ഡിങ് ഒവേഷന്‍ ലഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :