1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 3rd Test India elected to field first

India vs England 3rd T20:സഞ്ജുവിന് നിർണായകം, ഒരു വർഷത്തിന് ശേഷം ഷമി ടീമിൽ, ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ്ങ് തിരെഞ്ഞെടുത്തു

India vs England
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരെഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ആദ്യ 2 മത്സരങ്ങളിലെ പരാജയം മറികടന്നുകൊണ്ട് പരമ്പരയില്‍ തിരിച്ചെത്താനാകും ഇന്ത്യയുടെ ശ്രമം.
 
ഏറെനാളുകള്‍ക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. പേസര്‍ അര്‍ഷദീപ് സിംഗിന് പകരമായാണ് ഷമി ടീമിലെത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഇന്ത്യന്‍ ടീമിലില്ല. കഴിഞ്ഞ 2 മത്സരങ്ങളിലും നിറം മങ്ങിയ മലയാളി താരം സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിര്‍ണായകമാകും. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Jasprit Bumrah: ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയറായി ബുമ്ര, പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസർ