ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: പരിക്കേറ്റ നിതീഷ് കുമാർ പുറത്ത് പകരക്കാരെ പ്രഖ്യാപിച്ചു

Nitish Kumar Reddy
Nitish Kumar Reddy
അഭിറാം മനോഹർ| Last Modified ഞായര്‍, 26 ജനുവരി 2025 (12:55 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം പ്രഖ്യാപിച്ച് സെലക്ടര്‍മാര്‍. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്ക് മൂലം കളിക്കാനാവാത്ത സാഹചര്യത്തില്‍ രമണ്‍ ദീപ് സിംഗിനെയും ശിവം ദുബെയേയും ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. പുറം വേദന അലട്ടുന്ന റിങ്കു സിംഗിന് മൂന്നാം മത്സരം നഷ്ടമാകുന്ന സാഹചര്യത്തിലാണ് ശിവം ദുബെയെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയത്.

പരിക്കില്‍ നിന്നും മോചിതനാവാനും ഫിറ്റ്‌നസ് വീണ്ടെടുക്കാനുമായി നിതീഷ് കുമാര്‍ റെഡ്ഡി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ചെന്നൈയില്‍ നടന്ന രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് നിതീഷിന് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തിലുള്ള ടീമില്‍ നിതീഷിന് അവസരം ലഭിച്ചിരുന്നില്ല.
ചൊവ്വാഴ്ച രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുന്‍പ് ശിവം ദുബെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :