ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു (വീഡിയോ)

സിക്‌സ് പറത്തിയതിനു ശേഷം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള പങ്കാളിക്കു അരികിലേക്കു പോകുകയായിരുന്നു

Death, heart Attack, Cricket player died due to heart attack, Batter Died, Cricket Player Death Video
Firozpur| രേണുക വേണു| Last Modified തിങ്കള്‍, 30 ജൂണ്‍ 2025 (10:51 IST)
Cricket Player Died

പഞ്ചാബിലെ ഫിറോസ്പുരില്‍ ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഫിറോസ്പുര്‍ സ്വദേശിയായ ഹര്‍ജീത് സിങ് ആണ് മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാറ്റിങ്ങിനിടെയാണ് ഇയാള്‍ പിച്ചില്‍ കുഴഞ്ഞുവീണതും മരിച്ചതും. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. ബാറ്റ് ചെയ്യുകയായിരുന്ന യുവാവ് ഒരു തകര്‍പ്പന്‍ സിക്‌സ് അടിക്കുന്നതും തൊട്ടുപിന്നാലെ പിച്ചില്‍ കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

സിക്‌സ് പറത്തിയതിനു ശേഷം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള പങ്കാളിക്കു അരികിലേക്കു പോകുകയായിരുന്നു. ഇതിനിടെ ഹര്‍ജീത് സിങ്ങിനു ദേഹാസ്വാസ്ഥ്യം തോന്നുകയും പിച്ചില്‍ ഇരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബോധരഹിതനായി കുഴഞ്ഞുവീണു. സഹതാരങ്ങള്‍ ഓടിയെത്തി ഇയാളെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
2024 ല്‍ പുണെയില്‍ 35 വയസ്സുകാരനു ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് വലിയ വാര്‍ത്തയായിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ഇമ്രാന്‍ പട്ടേല്‍ എന്നയാളാണ് ഡഗ്ഔട്ടില്‍ എത്തും മുന്‍പേ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :