വാക്പോര് തുടങ്ങി, സ്മിത്തിന് മറുപടിയുമായി അശ്വിൻ: ബോർഡർ ഗവാസ്കർ പരമ്പര ഈ മാസം 9ന്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (18:59 IST)
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് മുൻപ് വാക്പോരിന് തുടക്കമിട്ട് ഇരുടീമിലെയും താരങ്ങൾ. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഓസീസിന് ഇന്ത്യയിൽ പരിശീലനമത്സരം ആവശ്യമില്ലെന്ന ഓസീസ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് മറുപടി നൽകിയിരിക്കുന്നത്.

ഇത്തവണ ഇന്ത്യയിൽ പരിശീലനമത്സരങ്ങൾ കളിക്കുന്നില്ല എന്നത് ഒരു പുതിയ കാര്യമല്ലെന്നും ചില വിദേശപര്യടനങ്ങളിൽ ഇന്ത്യയും ഇത്തരത്തിൽ പരിശീലനമത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും അശ്വിൻ തിരിച്ചടിച്ചു. ഒരു പരമ്പരയ്ക്ക് മുൻപെയുള്ള മൈൻഡ് ഗെയിമിൽ ഓസീസ് പ്രശസ്തരാണെന്നും അവരുടെ ശൈലി അതാണെന്നും അശ്വിൻ പറഞ്ഞു. ഈ മാസം 9നാണ് നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :