ശുഭ്മാൻ്റെ ഫോം ഭീഷണിയാകുക കെ എൽ രാഹുലിന്, രാഹുലിന് മുകളിൽ സമ്മർദ്ദമുണ്ടെന്ന് മുഹമ്മദ് കൈഫ്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (17:53 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം ഒൻപതിന് നാഗ്പൂരിൽ തുടക്കമാവുമ്പോൾ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പരമ്പരയിൽ രാഹുൽ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ പ്രകടനം മോശമായാൽ ടീമിലെ സ്ഥാനം രാഹുലിന് നഷ്ടമാകുമെന്നും കൈഫ് പറയുന്നു.

പരമ്പരയിൽ പരാജയമായാൽ ശുഭ്മാൻ ഓപ്പണറാകാൻ സാധ്യതയേറെയാണ്. രാഹുൽ വൈസ് ക്യാപ്റ്റനാണെങ്കിൽ പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്ന് കൈഫ് പറയുന്നു. പരിക്ക് കാരണം ശ്രേയസ് അയ്യർ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ആദ്യ ടെസ്റ്റിൽ ഗിൽ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഫോമിലാണെന്ന് ഗിൽ തെളിയിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗിൽ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നുവെന്ന് ഓർക്കണമെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :