1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia t 20 Series

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്

India vs Australia t 20 Series
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-1 നാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ശേഷിക്കുന്ന മത്സരത്തില്‍ ജയിച്ച് നാണക്കേട് ഒഴിവാക്കുകയാണ് ഇനി ഓസീസിന്റെ ലക്ഷ്യം. 
 
റായ്പൂരില്‍ നടന്ന നാലാം ട്വന്റി 20 യില്‍ 20 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 154 നേടാനെ സാധിച്ചുള്ളൂ. അക്ഷര്‍ പട്ടേലാണ് കളിയിലെ താരം. 
 
അടുത്ത ലേഖനം
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 150 റണ്‍സിന്റെ ജയം !