1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia Predicted 11

India vs Australia, T20 World Cup 2024: ഇന്നെങ്കിലും സഞ്ജുവിനെ ഇറക്കുമോ? ഏകദിന ലോകകപ്പ് കടം വീട്ടാന്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ

ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിക്കും

Sanju Samson
India vs Australia, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ വാശിയേറിയ സൂപ്പര്‍ എട്ട് പോരാട്ടം ഇന്ന്. കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇരു ടീമുകളുടേയും സൂപ്പര്‍ എട്ടിലെ അവസാന മത്സരമാണ് ഇത്. 
 
ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിക്കും. ഇന്ത്യക്കെതിരെ തോല്‍ക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്താകും. 
 
സൂപ്പര്‍ എട്ടിലെ കഴിഞ്ഞ രണ്ട് കളികളിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബെഞ്ചില്‍ തന്നെയായിരിക്കും. വിരാട് കോലിയും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി തുടരും. ശിവം ദുബെയ്ക്ക് ഇന്നും അവസരം ലഭിച്ചേക്കും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ 
 
അടുത്ത ലേഖനം
India, T20 World Cup 2024: ഓസ്‌ട്രേലിയയോട് തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്തോ?