അനുബന്ധ വാര്‍ത്തകള്‍
- India vs Australia, 4th Test - Live Cricket Score: നൂറ് റണ്‍സ് ആകും മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അടുത്ത സെഷന് നിര്‍ണായകം
- India vs Australia, 4th Test - Live Cricket Score: ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു
- India vs Australia, 4th Test Predicted 11: വിക്കറ്റ് കീപ്പറായി ഇഷാന് കിഷാന്, മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും; സാധ്യത ഇലവന്‍
- India vs Australia, 4th Test: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ മുതല്‍, നിര്‍ണായകം
- India vs Australia, 3rd Test - Live Cricket Score: നാണംകെട്ട് ഇന്ത്യ, ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് തോല്‍വി; പരമ്പര 2-1
India vs Australia, 4th Test - Live Cricket Score: സെഞ്ചുറിയുമായി ഖവാജ, ഒന്നാം ദിനം ഓസ്‌ട്രേലിയ മികച്ച നിലയില്‍; ഇന്ത്യ വെള്ളം കുടിക്കും !
മുഹമ്മദ് സിറാജ് ഇല്ലാതെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍
India vs Australia, 4th Test - Live Cricket Score: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 90 ഓവറില്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. ഉസ്മാന്‍ ഖവാജ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സെഞ്ചുറി നേടി, 251 പന്തില്‍ 15 ഫോര്‍ സഹിതം പുറത്താകാതെ 104 റണ്‍സ്. 64 പന്തില്‍ 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ട്. സ്റ്റീവ് സ്മിത്ത് (38 റണ്‍സ്), ട്രാവിസ് ഹെഡ് (32 റണ്‍സ്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ. നാലാം ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം.
മുഹമ്മദ് സിറാജ് ഇല്ലാതെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു.
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രികര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി