സ്ലെഡ്‌ജിംഗ് വിവാദത്തില്‍ കോഹ്‌ലിയെ വിമര്‍ശിക്കുന്നോ ?; പൊട്ടിത്തെറിച്ച് കിര്‍മാനി

സ്ലെഡ്‌ജിംഗ് വിവാദത്തില്‍ കോഹ്‌ലിയെ വിമര്‍ശിക്കുന്നോ ?; പൊട്ടിത്തെറിച്ച് കിര്‍മാനി

  syed kirmani , team india , cricket , sledging , Australia , സയ്യിദ് കിര്‍മാനി , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , നസീറുദ്ദീന്‍ ഷാ
മുംബൈ| jibin| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (19:12 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ സ്ലെഡ്‌ജിംഗ് വിവാദത്തില്‍ അകപ്പെട്ട ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സയ്യിദ് കിര്‍മാനി.

വിരാടിന്റെ അക്രമണോത്സുക സമീപനം സ്വാഭാവികമാണ്. താന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തും
സ്ലെഡ്‌ജിംഗ് ഉണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്നും ഇത് ഒരിക്കലും മാറ്റപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച ബോളിവുഡ് താരം നസീറുദ്ദീന്‍ ഷായുടെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിനാല്‍ അദ്ദേഹത്തെ വിലയിരുത്തലിനോട് പ്രതികരിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും കിര്‍മാനി വ്യക്തമാക്കി.

കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്തു വന്നത്. സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്‌റ്റനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :