ആര്‍ക്കും വേണ്ടാതായി; ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നു

ആര്‍ക്കും വേണ്ടാതായി; ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നു

 brendon mccullum , cricket , IPL , ബ്രണ്ടന്‍ മക്കല്ലം , ഐപിഎല്‍ , ക്രിക്കറ്റ്
സിഡ്‌നി| jibin| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (12:44 IST)
ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന് ന്യൂസീലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് താരം ക്രിക്കറ്റ് മതിക്കുമെന്ന സൂചന നല്‍കിയത്.

ഐപിഎല്ലിലെ പതിനൊന്ന് സീസണിലും കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. എല്ലാത്തിനും അവസാനമുള്ളതു പോലെ തന്നെ ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യവുമുണ്ടാകും. ഇതൊക്കെയാണ് കരിയറില്‍ സംഭവിക്കുക. താരലേലത്തില്‍ ന്യൂസിലന്‍ഡ് താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കിയതില്‍ അഭിമാനമുണ്ടെന്നും മക്കലം പറഞ്ഞു.

ലേലത്തില്‍ 37കാരനായ മക്കലത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് റേഡിയോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ആരാധകരുടെ പ്രിയതാരമായ മക്കല്ലം മനസ് തുറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :