ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് ജോണ്ടി റോഡ്സ്; ഇന്ത്യ ജയിക്കുമെന്ന് ചാപ്പല്‍

ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം , ജോണ്ടി റോഡ്സ് , ഇയാന്‍ ചാപ്പല്‍
മെല്‍ബണ്‍| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (12:46 IST)
ലോകകപ്പ് ക്രിക്കറ്റില്‍ നാളെ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം ആവേശം നിറയ്ക്കുമെന്ന് ക്രിക്കറ്റ് ലോകം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മുന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് മുന്‍താരം ജോണ്ടി റോഡ്സ് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ ജയിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും ഇന്ത്യയുടെ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കറും അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര ശക്തമാണ്, സ്റ്റെയ്നും മോര്‍ക്കലും ഫിലാന്‍ഡറും പാര്‍നെലും ഉള്‍പ്പെടുന്നവരെ ഇന്ത്യന്‍ ബാറ്റിംഗ് നിര നേരിടുന്നതില്‍ പരാജയപ്പെടും.
ഇന്ത്യന്‍ ബാറ്റിംഗിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടക്കത്തില്‍ തന്നെ രണ്ടോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒന്നുപോലെ മികവ് കാട്ടുന്ന ദക്ഷിണാഫ്രിക്ക ഓള്‍റൗണ്ട് കളിയാണ് പുറത്തെടുക്കുന്നത്. ഓസ്ട്രേലിയയ്ക്ക് തുല്യമാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ മുന്‍ തൂക്കം ദക്ഷിണാഫ്രിക്കയ്ക്ക് ആണെങ്കിലും ഇത്തവണ ജയം ഇന്ത്യക്കായിരിക്കുമെന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞു. കളിയുടെ സര്‍വമേഖലകളിലും മികവ് പുലര്‍ത്തുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങിയെങ്കിലും ഇത്തവണ ചരിത്രം വഴിമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രപരമായ നേതൃത്വമായിരിക്കും കളിയെ സ്വാധീനിക്കുക. പാകിസ്ഥാനെ തരിപ്പണമാക്കിയ ഇന്ത്യന്‍ ബാറ്റിംഗ് നിര വീണ്ടും ആ പതിവ് തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തുമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനെ കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ അറിവുള്ള മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി ക്രിസ്‌റ്റന്റെ സാന്നിധ്യം സഹായകമാണെന്നും. എന്നാല്‍ തന്ത്രങ്ങള്‍ മെനയുന്നതിലല്ല, അത് കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് പ്രധാനമെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ആദ്യം ബാറ്റുചെയ്യുകയാണെങ്കില്‍ 270 റണ്‍സെങ്കിലും നേടണമെന്നും. സാഹസികമായ ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :