jibin|
Last Updated:
വ്യാഴം, 19 ഫെബ്രുവരി 2015 (15:10 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരു വിജയത്തിനായി പാകിസ്ഥാന്‍ കൊതിക്കുബോള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ
ഒരു വിജയത്തിനായി കൊതിക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് തുടച്ചു നീക്കാന്‍ ഞായറാഴ്‌ച ഇന്ത്യ കളത്തിലിറങ്ങുബോള്‍ മത്സരം കഠിനമാകുമെന്നാണ് ഇരുപക്ഷത്ത് നിന്നുമുള്ള നിഗമനം.
മൂന്ന് ദിവസം മാത്രമാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ തോല്‍ക്കാതിരിക്കാന്‍ ദക്ഷിണാഫ്രിക്കയും ജയിക്കാന്‍ ഇന്ത്യയും ഇറങ്ങുന്നതിന് മുന്നോടിയായി പരിശീലനങ്ങള്‍ സജീവമായി. ഇത്തവണ നാലാമത്തെ തവണയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ലോകകപ്പ് കളിക്കുന്നത്. ഇതിന് മുമ്പത്തെ മൂന്നിലും ഇന്ത്യ തോറ്റു. 1992, 1999, 2011 വര്‍ഷങ്ങളിലായിരുന്നു ഈ പോരാട്ടങ്ങള്‍.
ദക്ഷിണാഫ്രിക്കന്‍ ബോളിംഗാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. 2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ബോളിംഗിനെ തരിപ്പണമാക്കിയ സച്ചിന്‍ തെന്‍ഡുല്‍ക്കറും, വീരേന്ദര്‍ സെവാഗും ഇന്ന് ടീമിലില്ല. ഡെയ്‌ന്‍ സ്‌റ്റെയിനും, മോര്‍ണി മോര്‍ക്കലും ചേര്‍ന്നുള്ള ഓപ്പണിംഗ് ബോളിംഗിനെ നേരിടുക എന്നത് വിഷമം തന്നെയാണ്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ സൂഷിച്ചാന്‍ ഇന്ത്യക്ക് ഗുണമാകും. പേസും ബൌണ്‍സും ആവോളമുള്ള പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്മാര്‍ തുടക്കത്തില്‍ എത്ര നേരം വിക്കറ്റ് കളായാതെ ക്രീസില്‍ നില്‍ക്കുമെന്നതിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ നീക്കം.
ബോളിംഗ് എന്ന പോലെ ബാറ്റിംഗിലും ദക്ഷിണാഫ്രിക്ക അതിശക്തരാണ്. നായകന്‍ ഡിവില്ലിയേഴ്‌സും അംലയും, ഡുമിനിയും അടങ്ങുന്ന ബാറ്റിംഗ് നിരയെ തകര്‍ക്കന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമാണ്. പേസ് ബോളര്‍മാരെ സമര്‍ദ്ദമായി കൈകാര്യം ചെയ്യുന്ന ദക്ഷിണാഫ്രിക്കയെ സ്‌പിന്‍ ഉപയോഗിച്ച് വട്ടം കറക്കാനാണ് ഇന്ത്യന്‍ നായകന്‍ ധോണി ആലോചിക്കുന്നത്. ഇതിനാല്‍ സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്ന ആര്‍ അശ്വിനും, രവിന്ദ്ര ജഡേജയ്‌ക്കും, സുരേഷ് റെയ്‌നയ്ക്കും ജോലി കൂടുമെന്ന് ഉറപ്പാണ്.
ഫീല്‍ഡില്‍ ലോകത്തര നിലവാരം നില നിര്‍ത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സിംഗളുകള്‍ നേടുക എന്നത് വിഷമകരമാണെന്ന് സച്ചിന്‍ തെന്‍ഡുക്കര്‍ പറഞ്ഞതിനെ ഗൌരവത്തോടെയാണ് ടീം ഇന്ത്യ എടുത്തിരിക്കുന്നത്. റണ്‍സിനായി അമിത ആവേശം കാണിച്ച് വിക്കറ്റ് വലിച്ചെറിയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിംഗ്. ഈ സാഹചര്യത്തില്‍ റണ്‍സ് കണ്ടെത്തുക എന്നത് വിഷമകരമാണെന്നതില്‍ സംശയമില്ല.
അതേസമയം ഭയത്തിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ കേളിശൈലി നന്നായി അറിയാവുന്ന മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി ക്രിസ്‌റ്റന്റെ സഹായം തേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. വിരാട് കോഹ്‌ലി, ധോണി എന്നിവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നായിരുന്നു ക്രിസ്‌റ്റനോട് ദക്ഷിണാഫ്രിക്കന്‍ ടീം ചോദിച്ചത്. മുന്‍ ഓസ്ട്രേലിയന്‍ ടീം അംഗം മൈക്ക് ഹസിയും ദക്ഷിണാഫ്രിക്കന്‍ ടീമിന് സഹായകവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.