തുടര്‍ച്ചയായി നാല് സി‌ക്‍സറുകള്‍; മെക്കലം ഇങ്ങനെയാണ്

 ലോകകപ്പ് ക്രിക്കറ്റ് , ബ്രെണ്ടന്‍ മെക്കലം , ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരം
വെല്ലിംഗ്ടണ്‍| jibin| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (13:42 IST)
യുവരാജ് സിഗ് ഇംഗ്ലീഷ് പേസ് ബോളര്‍ സ്‌റ്റുവാര്‍ട്ട് ബ്രോഡിനെ ഒരു ഓവറില്‍ ആറ് സി‌ക്‍സറിന് പറത്തിയത് ക്രിക്കറ്റ് ലോകം മറിക്കില്ല. എന്നാല്‍ 2015 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടന്‍ മെക്കലം ഇംഗ്ലണ്ട് പേസ് ബോളര്‍ സ്റ്റീവ് ഫിന്നിനെ ഒരു ഓവറില്‍ പറത്തിയത് നാല് സിക്‍സറിന്. ഫിന്നിന്റെ10 പന്തുകള്‍ നേരിട്ട മക്കുല്ലം നേടിയത് 44 റണ്‍സാണ്.

ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ സിംഗിള്‍ എടുത്താണ് മെക്കലം തുടങ്ങിയത്. പിന്നീട് ആളിക്കത്തിയ കിവീസ് നായകന്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടുകയായിരുന്നു. 25 പന്ത് നേരിട്ട മെക്കുല്ലം 77 റണ്‍സെടുത്തു. 8 ഫോറും ഏഴ് സിക്‌സും അടങ്ങിയതാണ് മെക്കുല്ലത്തിന്റെ വെടിക്കെട്ട്. ആകെ 3 സിംഗിളുകള്‍ മാത്രമാണ് അദ്ദേഹം നേടിയത്.

2007ലെ ലോകകപ്പില്‍ കാനഡയ്ക്കെതിരെ 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച തന്റെ തന്നെ റെക്കോര്‍ഡാണ് മെക്കല്ലം പുതുക്കിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് ഇത്. എബി ഡിവില്ലിയേഴ്‌സ് 16 പന്തിലും ജയസൂര്യ 17 പന്തിലും 50ലെത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :