സൌത്തി എറിഞ്ഞിട്ടു, മെക്കല്ലം പൂര്‍ത്തിയാക്കി; കിവികള്‍ക്ക് ജയം

 ലോകകപ്പ് ക്രിക്കറ്റ് , ഇംഗ്ലണ്ട് ആന്‍ഡ് ന്യൂ സിലന്‍ഡ് , ബ്രെണ്ടം മക്കലം
വെല്ലിങ്ടണ്‍| jibin| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (11:22 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ന്യൂസീലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ കിവികള്‍ മറികടക്കുകയായിരുന്നു. ഇംഗ്ലണ്ട് ബോളര്‍മാരെ തല്ലിച്ചതച്ച നായകന്‍ ബ്രെണ്ടം മക്കലമാണ് (77) തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 25 പന്തില്‍ 7 സിക്‍സും എട്ട് ഫോറുകളും നേടിയാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിക്ക് ന്യൂസീലന്‍ഡ് നായകന്‍ ഉടമയായത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടം മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്‌ടിലും (22) ഇംഗ്ലണ്ട് ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. തുടക്കം മുതല്‍ ബൌണ്ടറികള്‍ പറന്നതോടെ കിവികള്‍ നയം വ്യക്തമാക്കുകയായിരുന്നു. മെക്കല്ലമായിരുന്നു ഏറ്റവും ആക്രമണകാരി ബോളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെയായിരുന്നു അദ്ദേഹം ബാറ്റ് ചെയ്‌തത്. ആദ്യ വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു കിവിസ് നായകന്‍ ക്രിസ് വോക്സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ കെയ്‌ന്‍ വില്യംസണ്‍ (9) ജയിത്തിലേക്ക് ടീമിനെ നയിക്കുന്ന സമയത്താണ് ഗുപ്‌ടില്‍ മടങ്ങിയത്. നാലമനായി ക്രീസിലെത്തില്‍ റോസ് ടെ‌യ്‌ലര്‍ (5) കൂടുതല്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെടാന്‍ അനുവധിക്കാതെ ജയം പിടിച്ചെടുക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗണ്ടിനു മോശം തുടക്കമായിരുന്നു. മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ എല്ലാം തന്നെ ന്യൂസീലന്‍ഡ് ബോളര്‍മാരുടെ മുന്നില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. മൊയീന്‍ അലി (20), ഗാരി ബെല്ലാന്‍ (10), ജോയ് റൂട്ട് (46), ജയിംസ് ടെയ്‌ലര്‍ (1), ഇയാന്‍ ബെല്‍ (8), ഇയാന്‍ മോര്‍ഗന്‍ (17), ജോസ് ബട്ട്ലര്‍ (3), ക്രിസ് വോക്‍സ് (1), സ്‌റ്റുവാര്‍ട്ട് ബ്രോഡ് (4), സ്‌റ്റീവന്‍ ഫിന്‍ (0), ജയിംസ് ആന്‍ഡേഴ്‌സണ്‍ (1) എന്നിവരാണ് കിവിസ് ബോളിംഗില്‍ തരിപ്പണമായ താരങ്ങള്‍. 33.2 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

ടിം സൌത്തീയുടെ ബോളിംഗില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പതറുകയായിരുന്നു. ഒന്‍പതു ഓവറില്‍ 33 റണ്‍സ് ഏഴു വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ വിജയിച്ച ന്യൂസീലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :