ക്യാപ്റ്റനെ ഷാംപെയ്‌നില്‍ കുളിപ്പിച്ച് പന്ത്, എല്ലാവരേയും പറ്റിച്ച് കോലി; ഇന്ത്യയുടെ വിജയാഘോഷ വീഡിയോ

രേണുക വേണു| Last Modified തിങ്കള്‍, 18 ജൂലൈ 2022 (13:10 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇന്ത്യയുടെ വിജയാഘോഷ വീഡിയോ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ശേഷം ഫോട്ടോസെഷന് വേണ്ടി താരങ്ങള്‍ പോസ് ചെയ്യുന്നതിനിടെ രസകരമായ നിമിഷങ്ങളാണ് അരങ്ങേറിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഷാംപെയ്‌നില്‍ കുളിപ്പിക്കുന്ന റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ വീഡിയോയില്‍ കാണാം.

തന്റെ ദേഹത്തേക്ക് ഷാംപെയ്ന്‍ ചീറ്റിക്കുന്ന പന്തിനെ നോക്കി രോഹിത് സ്‌നേഹത്തോടെ ശാസിക്കുന്നുമുണ്ട്.

ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരും പോസ് ചെയ്തതിനു പിന്നാലെ ബാക്കിലൂടെ വന്ന് ഷാംപെയ്ന്‍ ചീറ്റിക്കുന്ന വിരാട് കോലിയാണ് വീഡിയോയിലെ മറ്റൊരു കൗതുകം.


മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1 നാണ് സ്വന്തമാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :