കാലം 2012,പെരുത്തിഷ്ടം ഈ തിരച്ചിത്രം, 'ഇന്ത്യന്‍ റുപ്പി' ഓര്‍മ്മകളില്‍ നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജൂലൈ 2022 (10:33 IST)
പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് ഇന്ത്യന്‍ റുപ്പി. 2011 ഒക്ടോബര്‍ 6ന് പുറത്തിറങ്ങിയ സിനിമ ആവര്‍ഷത്തെ ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്‌കാരവും സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍.

'ജനപക്ഷത്ത് നിന്ന് താരത്തിലെ അഭിനേതാവിനെ പുനര്‍വചിക്കാന്‍ അടിസ്ഥാനമായ തിരക്കഥയുടെ ഓഥേര്‍സ് കോപ്പി ഇന്ന് മേശവലിപ്പിനുള്ളില്‍ നിന്നും വീണ്ടും വായനക്കണ്ണിലേക്കെത്തിയപ്പോള്‍.... കാലം 2012. കല എല്ലാ മറവികളേയും അതിജീവിക്കുന്ന വിസ്മയം തന്നെ! നന്ദി. പെരുത്തിഷ്ടം ഈ തിരച്ചിത്രം.'-ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചു.A post shared by Shanker Ramakrishnan (@shanker_ramakrishnan)

പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :