ലോകകപ്പിന്റെ ചൂട് ആസനത്തിലെത്തിയിട്ടും ഇന്ത്യയ്ക്ക് മാറ്റമില്ല, ഓസ്‌ട്രേലിയന്‍ പരമ്പരയിലും പരീക്ഷണങ്ങളുടെ ചാകര

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (09:13 IST)
ഏകദിന ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വീണ്ടും പരീക്ഷണങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോകകപ്പിന് മുന്‍പ് ടീം സെറ്റാക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമായി ഓസീസ് പര്യടനം മുന്നില്‍ നില്‍ക്കെ ഓസീസുമായുള്ള ആദ്യ 2 മത്സരങ്ങളിലും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയാണ് ഇന്ത്യ ചെയ്തത്. കമ്മിന്‍സും ഹേസല്‍വുഡുമടങ്ങിയ താരങ്ങളുമായി കളിച്ച് ലോകകപ്പിന് തയ്യാറെടുക്കാനുള്ള അവസരമാണ് സീനിയര്‍ താരങ്ങള്‍ ഇതിലൂടെ നഷ്ടമാക്കുന്നത്.

ഓസ്‌ട്രേലിയയുമായുള്ള ആദ്യ 2 കളികളിലും വിരാട് കോലി,രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ,കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ആദ്യ 2 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുക. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്ന റുതുരാജ് ഗെയ്ക്ക്വാദ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍, ഏകദിനത്തില്‍ ഇതുവരെയും തിളങ്ങാന്‍ സാധിക്കാത്ത സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടീമില്‍ ഇടം നേടിയപ്പോള്‍ മികച്ച റെക്കോര്‍ഡിന്റെ പിന്‍ബലമുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ സെലക്ടര്‍മാര്‍ തഴഞ്ഞു. ഈ മാസം 22,24,27 തീയ്യതികളിലാണ് മത്സരങ്ങള്‍. ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ 5 മുതലാണ് ആരംഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :