ഇന്ത്യ ലോകത്തിലെ ഏറ്റവും അപകടകാരിയായ ടീം, മുട്ടാനാരുണ്ടെടാ? പ്ലേറ്റ് മാറ്റി അക്തർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (20:06 IST)
ഏഷ്യാകപ്പ് ഫൈനലിലെ ഗംഭീര പ്രകടനത്തോടെ ലോകകപ്പ് സ്വപ്നങ്ങളുമായി എത്തുന്ന ടീമുകള്‍ക്ക് കടുത്ത ഭയമാണ് ഇന്ത്യ സമ്മാനിച്ചിരിക്കുന്നതെന്ന് മുന്‍ പാക് പേസര്‍ ശുഹൈബ് അക്തര്‍. ഇന്ത്യ ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ലോകത്തിലെ ഏറ്റവും അപകടകാരിയായ ടീമായി ഇന്ത്യ മാറികഴിഞ്ഞെന്നും അക്തര്‍ പറയുന്നു.

ഇവിടെ മുതല്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ടീം ഇന്ത്യയായിരിക്കും. എല്ലാ ടീമുകളും തന്നെ ആശങ്കയിലാണ്. എന്നാല്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള മറ്റ് ടീമുകളും ശക്തരായതിനാല്‍ ഞാന്‍ ആരെയും എഴുതിത്തള്ളുന്നില്ല. അക്തര്‍ പറഞ്ഞു. ഗംഭീരമായ ബൗളിംഗാണ് ഫൈനല്‍ മത്സരത്തില്‍ സിറാജ് നടത്തിയത്. തന്റെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി വലിയ മാതൃകയും സിറാജ് കാണിച്ചു തന്നു. ലോകകപ്പില്‍ വലിയ ആത്മവിശ്വാസത്തോടെയാകും ഇന്ത്യ ഇറങ്ങുക എന്നത് ഉറപ്പാണ്. പാകിസ്ഥാന് മാത്രമല്ല മറ്റ് ടീമുകള്‍ക്കും ഇന്ത്യ ആശങ്ക സമ്മാനിച്ചതായി എനിക്ക് തോന്നുന്നു. അക്തര്‍ വ്യക്തമാക്കി.

നേരത്തെ ലോകകപ്പില്‍ ഇന്ത്യന്‍ സാധ്യതകളെ കുറച്ച് കണ്ടിരുന്ന താരമായിരുന്നു ശുഹൈബ് അക്തര്‍. പാകിസ്ഥാന്‍ മികച്ച ടീമാണെന്നും ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ ഇലവന്‍ എന്താകണമെന്ന് പോലും ഇപ്പോഴും ധാരണയായിട്ടിലെന്നും അക്തര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :