അഭിറാം മനോഹർ|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (17:29 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ പരിക്കേറ്റ് ഇന്ത്യൻ നായകൻ
രോഹിത് ശർമ പവലിയനിയിലേക്ക് റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. താരത്തിന് അടുത്ത മത്സരം നഷ്ടപ്പെടുമെന്ന വാർത്തകളാണ് ആദ്യം വന്നിരുന്നെങ്കിലും നാലാം ടി20യിൽ താരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ രോഹിത് ഏഷ്യാകപ്പിന് മുന്നോടിയായി അല്പം വിശ്രമം എടുക്കുകയാണ് വേണ്ടതെന്നും സഞ്ജു സാംസണെ പോലുള്ള താരങ്ങൾ ഇന്ത്യയ്ക്കുള്ളപ്പോൾ ടീം ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞിരിക്കുകയാണ് പാക് മുൻ താരമായ ഡാനിഷ് കനേരിയ.
ആ ബൗണ്ടറി നേടിയതിന് പിന്നാലെയുള്ള രോഹിത്തിൻ്റെ പ്രതികരണം കണ്ടാലറിയാം അദ്ദേഹത്തിന് എത്രത്തോളം വേദനയുണ്ടെന്ന്. രോഹിത് ഫിറ്റ്നസിന് പ്രാധാന്യം നൽകണം. അടുത്ത രണ്ട് മത്സരങ്ങ്ളിൽ വിശ്രമം വേണ്ടിവന്നാലും അത് ടീമിന് പ്രശ്നമാകില്ല. ടീം ഇന്ത്യയ്ക്ക് രോഹിത്തിന് ലോകകപ്പിലും ഏഷ്യാകപ്പിലും ആവശ്യമാണ്.
രോഹിത് വിശ്രമമെടുത്താലും ഇന്ത്യൻ ടീമിൽ മാച്ച് വിന്നർമാരായും ക്യാപ്റ്റൻസി ഓപ്ഷനുകളുമായി ശ്രേയസ് അയ്യർ,സഞ്ജു സാംസൺ,റിഷഭ് പന്ത് എന്നീ താരങ്ങളുണ്ട്. കനേറിയ പറഞ്ഞു. അതേസമയം പരിക്ക് അത്ര പ്രശ്നമുള്ളതല്ലെന്നും അടുത്ത മത്സരത്തിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ നായകൻ രോഹിത് ശർമ വ്യക്തമാക്കി.