ഇന്ത്യയെ കൊണ്ടൊന്നും ഒക്കില്ല, പാക്കിസ്ഥാനൊക്കെ എത്രയോ ഭേദം; തുറന്നടിച്ച് മുന്‍ പാക് താരം

രേണുക വേണു| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (10:33 IST)

ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യയെ പരിഹസിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേറിയ. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിവ് കുറവാണെന്ന് കനേറിയ പറഞ്ഞു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മര്‍ദ്ദങ്ങളെ നേരിടുന്ന രീതി നോക്കുമ്പോള്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ് പാക്കിസ്ഥാനെന്നും കനേറിയ അഭിപ്രായപ്പെട്ടു.

' ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കാനും നേരിടാനും സാധിക്കില്ല. സമ്മര്‍ദ്ദങ്ങളെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യയേക്കാള്‍ വളരെ മുന്നിലാണ് പാക്കിസ്ഥാന്‍. സെമി ഫൈനലുകളില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് നിര്‍ബന്ധമായും പാക്കിസ്ഥാന് ഉള്ളതുപോലെ ഒരു ബൗളിങ് യൂണിറ്റ് വേണം,' കനേറിയ പറഞ്ഞു.

' ഇന്ത്യക്ക് ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരെ പോലെയുള്ള ബൗളിങ് ലൈനപ്പ് ഇല്ല. ഐപിഎല്‍ വന്നതിനു ശേഷം ഒരു ട്വന്റി 20 ലോകകപ്പ് പോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.' കനേറിയ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :