രോഹിത് ശര്‍മ ട്വന്റി 20 നായകസ്ഥാനം ഒഴിയും

ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് രോഹിത് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് ബിസിസിഐ നിലപാട്

രേണുക വേണു| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (08:18 IST)

ട്വന്റി 20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് മേല്‍ സമ്മര്‍ദ്ദം. ട്വന്റി 20 നായകസ്ഥാനം രോഹിത് ശര്‍മ ഒഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നായകസ്ഥാനത്തെ കുറിച്ച് രോഹിത്തിനെ തന്നെ തീരുമാനിക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്. നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കാന്‍ ബിസിസിഐ രോഹിത്തിനോട് നേരിട്ടു ആവശ്യപ്പെടില്ല. സ്വന്തം തീരുമാനത്തിനനുസരിച്ച് രോഹിത് മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ ബിസിസിഐ അംഗീകരിക്കും. ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് രോഹിത് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് ബിസിസിഐ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :