ലോകകപ്പില്‍ മഹാതോല്‍വിയായ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

രേണുക വേണു| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (10:13 IST)

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റേയും വിരാട് കോലിയുടേയും മികച്ച ഫോം മാത്രമാണ് ഇന്ത്യയെ സെമി വരെയെങ്കിലും എത്തിച്ചത്. വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കിയ പല താരങ്ങളും അമ്പേ പരാജയമായി. അത്തരത്തില്‍ ഈ ലോകകപ്പില്‍ മഹാതോല്‍വിയായ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1. രോഹിത് ശര്‍മ

ഈ ലോകകപ്പില്‍ ഏറ്റവും നിരാശപ്പെടുത്തിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉള്ളത് നായകന്‍ രോഹിത് ശര്‍മ തന്നെ. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് ആകെ നേടിയത് 116 റണ്‍സ്. ബാറ്റിങ് ശരാശരിയും സ്‌ട്രൈക് റേറ്റും വളരെ കുറവ്.

2. കെ.എല്‍.രാഹുല്‍

പവര്‍പ്ലേയിലെ ഏറ്റവും മോശം പ്രകടനം. വമ്പന്‍ ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി പരാജയപ്പെടുന്നു. ഈ ലോകകപ്പിലും രാഹുല്‍ പൂര്‍ണമായി നിരാശപ്പെടുത്തി.

3. ദിനേശ് കാര്‍ത്തിക്

ഫിനിഷര്‍ റോള്‍ വഹിക്കാനാണ് കാര്‍ത്തിക്കിനെ ഇത്തവണ ടീമില്‍ കൊണ്ടുവന്നത്. എന്നാല്‍ കാര്‍ത്തിക്ക് പൂര്‍ണമായി നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ഓസ്‌ട്രേലിയയില്‍ കണ്ടത്.

4. റിഷഭ് പന്ത്

കാര്‍ത്തിക്കിന് പകരം രണ്ട് കളികളില്‍ പരീക്ഷിച്ചെങ്കിലും ഇടംകയ്യന്‍ ബാറ്റര്‍ എന്ന ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ അമ്പേ പരാജയപ്പെട്ടു.

5. അക്ഷര്‍ പട്ടേല്‍

രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി എത്തിയ അക്ഷര്‍ പട്ടേല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പൂര്‍ണമായി പരാജയപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :