ഇന്ത്യന്‍ ടീമില്‍ ചില വിരമിക്കലുകള്‍ക്ക് സാധ്യതയുണ്ട്; സൂചന നല്‍കി സുനില്‍ ഗവാസ്‌കര്‍

രേണുക വേണു| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (08:37 IST)

ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയിലെ ചില മുതിര്‍ന്ന താരങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഹാര്‍ദിക് പാണ്ഡ്യ നായകനായി പുതിയൊരു ഇന്ത്യന്‍ ടീം ടി 20 ക്രിക്കറ്റിലേക്ക് വരുമെന്നാണ് ഗവാസ്‌കര്‍ പ്രവചിക്കുന്നത്.

' ക്യാപ്റ്റനായ ആദ്യ ദൗത്യത്തില്‍ തന്നെ ഐപിഎല്‍ കിരീടം നേടിയാണ് ഹാര്‍ദിക് പാണ്ഡ്യ തിളങ്ങിയത്. പാണ്ഡ്യ ടി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ അടുത്ത നായകനാകും. ഭാവിയില്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടു നയിക്കുക ഹാര്‍ദിക് ആയിരിക്കും. ഇപ്പോള്‍ ഉള്ള ടീമില്‍ നിന്ന് ചില വിരമിക്കലുകള്‍ ഉണ്ടാകും. അത് ആരൊക്കെയാണെന്ന് ഇപ്പോള്‍ അറിയില്ല. മുപ്പതിനും നാല്‍പ്പതിനും മധ്യത്തിലാണ് പല താരങ്ങളും. അവരെല്ലാം തങ്ങളുടെ ടി 20 കരിയറിനെ കുറിച്ച് ആലോചിക്കും,' ഗവാസ്‌കര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :