അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (12:22 IST)
അടുത്തമാസം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോൾ ആരാധകരെ ഏറെ നിരാശരാക്കിയത് മലയാളി താരം സഞ്ജു സാംസണിനെ
സെലക്ഷൻ കമ്മിറ്റി തഴഞ്ഞ തീരുമാനമായ്യിരുന്നു. 4 പേരുടെ റിസർവ് സ്ക്വാഡിൽ പോലും സഞ്ജുവിന് ഇടം കണ്ടെത്താനായിരുന്നില്ല. 2022ൽ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന് ടീമിൽ ഇടം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ റിഷഭ് പന്ത് ഇത്തവണയും ലോകകപ്പ് ടീമിൽ ഇടം നേടി.
ഇപ്പോഴിതാ എന്തുകൊണ്ട് സഞ്ജുവിനെ സെലക്ഷൻ കമ്മിറ്റി തഴഞ്ഞു എന്നതിൻ വിശദീകരണം നൽകിയിരിക്കുകയാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങളിലൊരാൾ. ഇൻസൈഡ് സ്പോർട്ടിനോടാണ് അദ്ദേഹം കാര്യങ്ങൾ വിശദമാക്കിയത്. സഞ്ജു ലോകക്രിക്കറ്റിലെ തന്നെ പ്രതിഭാധനനായ താരങ്ങളിൽ ഒരാളാണ് എന്നതിൽ സംശയമില്ല. എന്നാൽ ഒരു ടീം തെരെഞ്ഞെടുക്കുമ്പോൾ ടീം കോംബിനേഷനുകളാണ് പ്രധാനം.
ഇന്ത്യയുടേത് ശക്തമായ ബാറ്റിങ് നിരയാണ്. എന്നാൽ ടീമിലെ ആദ്യ അഞ്ചുപേരിൽ ഒരാൾക്ക് പോലും ബൗൾ ചെയ്യാൻ കഴിയില്ല. മത്സരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ പന്തെറിയാൻ കൂടെ അറിയുന്ന ഒരു ബാറ്ററെ ആവശ്യമായുണ്ട്. നിലവിൽ
ദീപക് ഹൂഡ അത്തരം സാഹചര്യങ്ങൾക്ക് ഉപയോഗപ്പെടുന്ന കളിക്കാരനാണ് സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞു.