അനുബന്ധ വാര്‍ത്തകള്‍
- Yashasvi Jaiswal: ബാസ്ബോളിന് ഇന്ത്യയുടെ മറുപടി ജയ്സ്വാൾ തന്നെ, മൂന്നാം ടെസ്റ്റിലും ഇരട്ടസെഞ്ചുറിയുമായി യുവതാരം
- അവൻ അടിച്ച റൺസിനേക്കാൾ കൂടുതൽ ഓവറുകൾ ബൗൾ ചെയ്തുകഴിഞ്ഞു, ജോ റൂട്ടിനെ പരിഹസിച്ച് ശാസ്ത്രി
- Jaiswall: അവന്റെ ബാറ്റിംഗില്‍ ഒരു വീക്ക്നെസും കാണാനാകുന്നില്ല, ജയ്സ്വാളിനെ പുകഴ്ത്തി പീറ്റേഴ്സണ്
- അര്‍ബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്, ഇന്ന് സംരഭക; തുണയായത് സ്കില്‍ ഇന്ത്യ മിഷന്
- India vs England, 3rd Test, Day 3: ജയ്സ്വാളിന് സെഞ്ചുറി, രാജ്കോട്ടില്‍ ഇന്ത്യ ശക്തമായ നിലയില്‍
സ്റ്റോക്സിന്റെയും കൂട്ടരുടെയും സ്റ്റോക്കെല്ലാം തീര്‍ന്നോ ? മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ അപമാനിച്ച് വിട്ട് ടീം ഇന്ത്യ
Indian team Test
രണ്ടാം ഇന്നിങ്ങ്സില്‍ ഡബിള്‍ സെഞ്ചുറിയുമായി തിളങ്ങിയ യശ്വസി ജയ്സ്വാളും അര്‍ധസെഞ്ചുറികളുമായി കളം നിറഞ്ഞ സര്‍ഫറാസ് ഖാനും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്ങ്സിനെ കൂറ്റന്‍ സ്കോറിലേക്കെത്തിച്ചത്. 556 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിന് 82 റണ്‍സിനിടെ 8 വിക്കറ്റുകളും നഷ്ടമായിരുന്നു.
പത്താമനായി ബാറ്റിംഗിനിറങ്ങിയ മാര്‍ക്ക് വുഡും (33), ഒന്‍പതാമതായി ക്രീസിലെത്തിയ സ്പിന്നര്‍ ടോം ഹാര്ട്ട്ലിയുമാണ് (16) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍മാര്‍. ജോ റൂട്ട് ,ഒലി പോപ്പ്,ബെയര്‍സ്റ്റോ തുടങ്ങിയ വമ്പന്മാര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ചും കുല്‍ദീപ് യാദവ് രണ്ടും അശ്വിന്,മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.