വനിത ക്രിക്കറ്റ് ലോകകപ്പ്: ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി ഇന്ത്യയുടെ പെണ്‍പ്പട

രേണുക വേണു| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (14:52 IST)

ഐസിസി വനിത ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ. 62 റണ്‍സിനാണ് ഇന്ത്യ കിവീസിനോട് ദയനീയമായി പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വനിത ടീം നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 46.4 ഓവറില്‍ 198 ന് അവസാനിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ (63 പന്തില്‍ 71) മാത്രമാണ് ഇന്ത്യയ്ക്കായി ചെറുത്തുനില്‍പ്പ് നടത്തിയത്. നായിക മിതാലി രാജ് 31 റണ്‍സും ഓപ്പണര്‍ യാസ്തിക ബാട്ടിയ 28 റണ്‍സും നേടി പുറത്തായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :