ഒരുപാട് മത്സരങ്ങളുടെ ഗതി നിര്‍ണയിക്കുന്ന പുതിയ മാറ്റം ! ക്രിക്കറ്റ് നിയമം പരിഷ്‌കരിക്കുന്നു, ഇനി മുതല്‍ ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (14:56 IST)

ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത് കായിക ലോകത്ത് ഇന്ന് കേട്ട പ്രധാനപ്പെട്ട വാര്‍ത്തയാണ്. പത്തോളം നിയമങ്ങളാണ് പരിഷ്‌കരിക്കാന്‍ പോകുന്നത്. ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഒരു ബാറ്റര്‍ ക്യാച്ച് ഔട്ടായാല്‍ പുതിയ ബാറ്റര്‍ ആയിരിക്കണം ഓവറിലെ അടുത്ത പന്തില്‍ സ്‌ട്രൈക്ക് ചെയ്യേണ്ടത് എന്നത്. വരാനിരിക്കുന്ന ഒരുപാട് മത്സരങ്ങളുടെ ഗതി നിര്‍ണയിക്കാന്‍ സാധ്യതയുള്ള നിയമമാണ് ഇത്. നിലവില്‍ ഒരു ബാറ്റര്‍ ക്യാച്ച് ഔട്ട് ആകുമ്പോള്‍ നോണ്‍ സ്‌ട്രൈക് എന്‍ഡിലുള്ള ബാറ്റര്‍ പിച്ചിന്റെ പകുതി ക്രോസ് ചെയ്താല്‍ അടുത്ത പന്തില്‍ സ്‌ട്രൈക്ക് ചെയ്യാന്‍ അനുമതിയുണ്ട്. ഇത് ഇനിമുതല്‍ ഉണ്ടാകില്ല. നോണ്‍ സ്‌ട്രൈക്കറും ഔട്ടായ ബാറ്ററും ക്രോസ് ചെയ്താലും ചെയ്തില്ലെങ്കിലും പുതിയ ബാറ്റര്‍ ആയിരിക്കണം നിര്‍ബന്ധമായും അടുത്ത പന്ത് നേരിടേണ്ടത്. ഓവറിന്റെ അവസാന പന്താണെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ബാറ്റര്‍ അടുത്ത ഓവറില്‍ സ്‌ട്രൈക്ക് ചെയ്യണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :