അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ജനുവരി 2022 (16:08 IST)
2021ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ധാനയ്ക്ക്. കലണ്ടർ വർഷം ഇന്ത്യയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ അവാർഡിനർഹയാക്കിയത്.
2021 കലണ്ടർ വർഷത്തിൽ 22 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 38.86 ശരാശരിയിൽ 855 റൺസാണ് സ്മൃതി അടിച്ചെടുത്തത്. ഇതിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലും മികച്ച പ്രകടനമാണ് സ്മൃതി നടത്ത്യത്.
ഓസീസിനെതിരെ ടെസ്റ്റിൽ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കഴിഞ്ഞ വർഷം സ്മൃതി നേടി. പിന്നാലെ നടന്ന ടി20 പോരാട്ടത്തിലും താരം മികച്ച പ്രകടനമാണ് നടത്തിയത്.