എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്; 2012നു ശേഷം ആദ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (20:58 IST)
ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായി. അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് പാക്കിസ്ഥാനും ന്യൂസിലാന്റും എട്ടുപോയിന്റോടെ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യ അവസാന മത്സരത്തില്‍ നമീബിയയെയാണ് ഇനി നേരിടുന്നത്.

2012നു ശേഷം ആദ്യമായാണ് ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്. ഒരു ലോകകപ്പ് വിജയം പോലും ഇല്ലാതെയാകും കോലി സ്ഥാനം ഒഴിയുന്നത്. സെമിഫൈനലില്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയേയും ന്യൂസിലാന്റ് ഇംഗ്ലണ്ടിനേയും നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :