ഐസിസി ഏകദിന ടീമിൽ കോലിയ്ക്കും രോഹിത്തിനും ഇടമില്ല, നായകനായി ബാബർ അസം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (17:27 IST)
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന ഇലവനെ തെരെഞ്ഞെടുത്ത് ഐസിസി. പാകിസ്ഥാൻ നായകൻ ബാബർ അസം നായകനായ ടീമിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ,വിരാട് കോലി എന്നിവർക്ക് ഇടം നേടാനായില്ല. രണ്ട് ഇന്ത്യൻ താരങ്ങളാണ് ഐസിസിയുടെ ഏകദിന ഇലവനിൽ യോഗ്യത നേടിയത്.

കഴിഞ്ഞവർഷം ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യർ, പേസർ മുഹമ്മദ് സിറാജ് എന്നിവരാണ് ഐസിസിയുടെ ടീമിലെത്തിയ ഇന്ത്യൻ താരങ്ങൾ. ബാബർ അസമിനൊപ്പം ഓസീസ് താരം ട്രാവിസ് ഹെഡാണ് ഓപ്പണറാകുക. വിൻഡീസ് താരം ഷായ് ഹോപ്പാണ് മൂന്നാമത്. വിക്കറ്റ് കീപ്പിംഗ് താരമായി ന്യൂസിലന്ദിൻ്റെ ടോം ലാഥം ഇടം നേടി. സിംബാബ്വെയുടെ സിക്കന്ദർ റാസ ബംഗ്ലാദേശിൻ്റെ മെഹ്ദി ഹസൻ, വിൻഡീസിൻ്റെ അൽസാരി ജോസഫ്, ന്യൂസിലൻഡ് പേസർ ട്രെൻ്റ് ബോൾട്ട്, ഓസീസ് സ്പിന്നർ ആദം സാംപ എന്നിവരാണ് ഐസിസി ഏകദിന ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :