1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. I Was The Bumrah For Rohith : Deepak Chahar

രോഹിത്തിന്റെ ആ വാക്കുകളാണ് ആത്മവിശ്വാസം തന്നത്: ദീപക് ചഹാറിന്റെ വെളിപ്പെടുത്തൽ

ചഹാർ
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ മാസ്മരീക പ്രകടനം നടത്തി ഇന്ത്യൻ ആരാധകരുടെ മനം കവർന്ന താരമാണ് ദീപക് ചഹാർ. ഇന്ത്യക്ക് മത്സരത്തിൽ വിജയവും അതു വഴി പരമ്പരയും സമ്മാനിച്ചത് ദീപക് ചഹാറിന്റെ ഹാട്രിക് ഉൾപ്പടെയുള്ള ആറ് വിക്കറ്റ് പ്രകടനമായിരുന്നു. മല്‍സരത്തില്‍ 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചഹാര്‍ ആറു പേരെ പുറത്താക്കിയത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും ചഹാറിന് തന്നെയായിരുന്നു. 
 
എന്നാൽ തന്റെ ബൗളിങ് പ്രകടനത്തിന് രോഹിത് ശർമയുടെ വാക്കുകളാണ് ഉത്തേജിപ്പിചത് എന്ന് പറഞിരിക്കുകയാണ് താരം. ഈ മത്സരത്തിൽ നീയാണ് ബുംറയെന്നും ബുംറയെപ്പോലെയായിരിക്കും നിന്നെ ഞാൻ ഉപയോഗിക്കുക എന്നുമാണ് രോഹിത് എന്നോട് പറഞ്ഞത്. നിർണായക ഓവറുകൾ ഞാനായിരിക്കും ചെയ്യുക എന്ന് പറഞ്ഞത് എനിക്ക് വളരെയേറെ ആത്മവിശ്വാസം നൽകി ചഹാർ പറയുന്നു. 
 
നിർണായകഘട്ടങ്ങളില്‍ ഉത്തരാവാദിത്വം ഏല്‍പ്പിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നു. കാരണം ടീം തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും ചഹര്‍ വിശദമാക്കി. 
 
മത്സരത്തിലെ ഡെത്ത് ഓവറുകളിലെ ചഹാറിന്റെ പ്രകടനത്തെ പലരും ബുംറയുടെ പ്രകടനങ്ങളുമായാണ്  താരതമ്യം ചെയ്യുന്നത് ഇതിൽ സന്തോഷമുണ്ടെന്നും എന്നാൽ തന്നെ സംബന്ധിച്ച് നിലവിൽ ബുംറയാണ് ലോകത്തിലെ മികച്ച ബൗളറെന്നും ബുംറയുടെ നിലവാരത്തിന് ഏറെ താഴെയാണ് താൻ ഇപ്പോഴുള്ളതെന്നും   ചഹാർ പറഞ്ഞു. 
About Writer
സഫർ ഹാഷ്മി