നീലിമ ലക്ഷ്മി മോഹൻ|
Last Modified ഞായര്‍, 10 നവംബര്‍ 2019 (10:51 IST)
ദില്ലിയിലെ പരാജയത്തിനു രാജ്‌കോട്ടിൽ ബാറ്റുകൊണ്ട് മറുപടി നൽകിയ ടീം ഇന്ത്യയ്ക്ക് ഇത് അവസാന പോരാട്ടം. ബംഗ്ലാദേശിനും അങ്ങനെ തന്നെ. രാജ്കോട്ട് ആവര്‍ത്തിക്കാൻ ഇന്ത്യയും ദില്ലി ആവർത്തിക്കാൻ ബംഗ്ലാദേശും കച്ചകെട്ടി ഒരുങ്ങിയിരിക്കുകയാണ്. രോഹിത് ശര്‍മയും കൂട്ടരും നാഗ്പുരില്‍ ഇറങ്ങുമ്പോൾ ജയത്തേക്കാൾ കുറഞ്ഞൊതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. രാത്രി ഏഴിനാണ് മത്സരം.
കഴിഞ്ഞ കളികളില്‍ ഇടം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ടു കളിയിലും
ഇന്ത്യ ഒരേ ടീമിനെയാണ് വിന്യസിച്ചത്. നാഗ്പുരില്‍ മാറ്റങ്ങളുണ്ടായേക്കും. ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല.
ബൗളര്‍മാരില്‍ മങ്ങിയ പേസര്‍ ഖലീല്‍ അഹമ്മദ് പുറത്തിരുന്നേക്കും. ശാര്‍ദുല്‍ താക്കൂറാകും പകരക്കാരന്‍. ബംഗ്ലാദേശ് നിരയില്‍ മാറ്റങ്ങളുണ്ടായേക്കില്ല. അവസാന 11 കളികളില്‍ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ച സ്റ്റേഡിയമാണ് നാഗ്പുരിലേത്. മഴയുടെ ആശങ്കകള്‍ ഒട്ടുമില്ല.