സീസണിന്റെ തുടക്കത്തിൽ രാജസ്ഥാന് തിരിച്ചടി, സൂപ്പർതാരം ടൂർണമെന്റിൽ നിന്ന് പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (18:16 IST)
പതിനഞ്ചാം സീസണിന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. പരിക്കേറ്റ് ഓസീസ് പേസർ നേഥൻ കൂൾട്ടർ നൈൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. പരിക്കേറ്റ നൈൽ നാട്ടിലേക്ക് മടങ്ങി.സീസണിലെ ആദ്യ മത്സരത്തിലാണ് കൂള്‍ട്ടര്‍ നൈലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അവസാന മത്സരത്തിൽ ആർസി‌ബിയുമായി പരാജയപ്പെട്ടെങ്കിലും പോയന്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. മൂന്ന് കളികളില്‍ രണ്ട് ജയത്തോടെ നാല് പോയിന്‍റാണ് സഞ്ജു സാംസണും കൂട്ടര്‍ക്കുമുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :